Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sunny Joseph

അ​യ്യ​പ്പ സം​ഗ​മ​ത്തി​ലെ അ​ഴി​മ​തി ഹൈ​ക്കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷി​ക്ക​ണം: സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ മ​റ​വി​ൽ ന​ട​ത്തി​യ വ​ൻ അ​ഴി​മ​തി ഹൈ​ക്കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ. ശ​ബ​രി​മ​ലെ സി​പി​എം ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്‍റെ ബ​ല​ത്തി​ൽ മോ​ഷ​ണ​ത്തി​നും ചൂ​ഷ​ണ​ത്തി​നു​മാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തെ ദു​രു​പ​യോ​ഗം ചെ​യ്തു. അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന്‍റെ പേ​രി​ൽ പ​ണം ക​വ​ർ​ന്നെ​ടു​ത്ത​വ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് ദേ​വ​സ്വം മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ സ്വീ​ക​രി​ച്ച​തെ​ന്നും സ​ണ്ണി ജോ​സ​ഫ് കു​റ്റ​പ്പെ​ടു​ത്തി.

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​ൽ ഗു​രു​ത​ര ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നാ​ണ് സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്. ഊ​രാ​ളു​ങ്ക​ലി​ന്‍റെ സ​ഹ​സ്ഥാ​പ​ന​ത്തെ മു​ൻ​നി​ർ​ത്തി ദേ​വ​സ്വം​ബോ​ർ​ഡി​ന്‍റെ പ​ണം സി​പി​എം അ​പ​ഹ​രി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​പ​ക​രാ​ർ ന​ൽ​കി​യ​തി​ൽ ഉ​ൾ​പ്പെ​ടെ കൃ​ത്യ​മാ​യ ക​ണ​ക്കി​ല്ല. സ്പോ​ണ്‍​സ​ർ​ഷി​പ്പ് സം​ബ​ന്ധി​ച്ച അ​വ​കാ​ശ​വാ​ദ​വും ത​ട്ടി​പ്പാ​ണ്.

സ്പോ​ണ്‍​സ​ർ ആ​രാ​ണെ​ന്ന​ത് ദേ​വ​സ്വം വ​കു​പ്പും ബോ​ർ​ഡും വ്യ​ക്ത​മാ​ക്ക​ണം. വാ​യു​വി​ലെ​ഴു​തി കൂ​ട്ടി​യ കു​റെ മ​ന​ക​ണ​ക്കു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ എ​സ്റ്റി​മേ​റ്റി​നേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക ചെ​ല​വി​ട്ടി​ട്ടു​ണ്ട്.

ശ​ബ​രി​മ​ല​യെ ത​ക​ർ​ക്കു​ക എ​ന്ന​ത് സി​പി​എ​മ്മി​ന്‍റെ നി​ഗൂ​ഢ അ​ജ​ൻ​ഡ​യാ​ണ്. ദേ​വ​ന്‍റെ സ്വ​ർ​ണം മോ​ഷ്ടി​ച്ച​വ​ർ​ക്ക് എ​ല്ലാ സ​ഹാ​യ​വും ഒ​രു മ​ന​സ്താ​പ​വു​മി​ല്ലാ​തെ ന​ൽ​കി. ശ​ബ​രി​മ​ല​യി​ൽ നി​ന്നു മോ​ഷ്ടി​ക്ക​പ്പെ​ട്ട സ്വ​ർ​ണം ക​ണ്ടെ​ത്താ​നു​ള്ള ആ​ത്മാ​ർ​ഥ​ത പോ​ലും ഈ ​സ​ർ​ക്കാ​രി​നി​ല്ല. പ​ക​രം അ​തി​ലെ പ്ര​തി​ക​ൾ​ക്കെ​ല്ലാം ജാ​മ്യം ല​ഭി​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​കു​ക​യാ​ണെ​ന്നും സ​ണ്ണി ജോ​സ​ഫ് കു​റ്റ​പ്പെ​ടു​ത്തി.

Kerala

സിപിഎമ്മിന്‍റെ കുതിരക്കച്ചവടം ജ​നാ​ധി​പ​ത്യവി​രു​ദ്ധം: സ​ണ്ണി ജോ​സ​ഫ്

ക​​​ണ്ണൂ​​​ര്‍: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ദ​​​യ​​​നീ​​​യ പ​​​രാ​​​ജ​​​യം അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് പ​​​ക​​​രം കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ട​​​ത്തി​​​ലൂ​​​ടെ അ​​​ധി​​​കാ​​​രം ഉ​​​റ​​​പ്പി​​​ക്കാ​​നു​​​ള്ള സി​​​പി​​​എം ന​​​ട​​​പ​​​ടി​​​ക​​​ള്‍ പ്ര​​​തി​​​ഷേ​​​ധാ​​​ര്‍​ഹ​​​വും തി​​​ക​​​ച്ചും ജ​​​നാ​​​ധി​​​പ​​​ത്യ വി​​​രു​​​ദ്ധ​​​വു​​​മാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ല്‍​എ. 

വ​​​ട​​​ക്കാ​​​ഞ്ചേ​​​രി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് ഭ​​​ര​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് യു​​​ഡി​​​എ​​​ഫ് സ്വ​​​ത​​​ന്ത്ര​​​നാ​​​യി വി​​​ജ​​​യി​​​ച്ച അം​​​ഗ​​​ത്തെ സി​​​പി​​​എം വി​​​ല​​​യ്ക്കെ​​​ടു​​​ത്ത​​​ത് എ​​​ങ്ങ​​​നെ​​​യെ​​​ന്ന​​​തു തെ​​​ളി​​​വു​​​ക​​​ള്‍ സ​​​ഹി​​​തം പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. അ​​​ധി​​​കാ​​​ര​​സ്ഥാ​​​ന​​​വും ല​​​ക്ഷ​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ​​​യും വാ​​​ഗ്ദാ​​​നം ചെ​​​യ്തും ന​​​ല്‍​കി​​​യും  അ​​​ധി​​​കാ​​​ര​​ത്തു​​​ട​​​ര്‍​ച്ച​​​യ്ക്ക്  വേ​​​ണ്ടി സി​​​പി​​​എം ന​​​ട​​​ത്തി​​​യ അ​​​ധാ​​​ര്‍​മി​​​ക​​​വും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​വു​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​വ​​​രു​​​ടെ ഉ​​​ന്ന​​​ത നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ അ​​​റി​​​വോ​​​ടും പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടും കൂ​​​ടി​​​യാ​​​ണ്  ന​​​ട​​​ന്നി​​​ട്ടു​​​ള്ള​​​ത്.    

 മ​​​റ്റ​​​ത്തൂ​​​ര്‍ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലും കൂ​​​റു​​​മാ​​​റ്റ​​​ത്തി​​​നും കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ട​​​ത്തി​​​നും സി​​​പി​​​എം ന​​​ട​​​ത്തി​​​യ കു​​​ത​​​ന്ത്ര​​​ങ്ങ​​​ളും കു​​​ടി​​​ല​​​ബു​​​ദ്ധി​​​യും അ​​​വ​​​രു​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യ ധ്വം​​​സ​​​ന​​​ത്തി​​​ന്‍റെ  മ​​​റ്റൊ​​​രു ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ്. വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യി​​​ലെ ഗു​​​രു​​​ത​​​ര​​​മാ​​​യ കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ല്‍  നേ​​​രി​​​ട്ടും ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ലും പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം. ഇ​​​വ​​​രെ പാ​​​ര്‍​ട്ടി​​​യി​​​ല്‍നി​​​ന്ന് പു​​​റ​​​ത്താ​​​ക്കാ​​​നു​​​ള്ള ധൈ​​​ര്യം സി​​​പി​​​എം കാ​​​ട്ട​​​ണ​​​മെ​​​ന്നും അദ്ദേഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

കോ​ൺ​ഗ്ര​സ് അ​തി​ജീ​വി​ത​യ്ക്കൊ​പ്പം; അ​ടൂ​ർ പ്ര​കാ​ശി​നെ ത​ള്ളി സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​നെ പി​ന്തു​ണ​ച്ച യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​നെ ത​ള്ളി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ്ര​സ്താ​വ​ന ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യെ​ന്ന് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

പാ​ർ​ട്ടി നി​ല​പാ​ട് താ​ൻ വി​ശ​ദീ​ക​രി​ച്ച​താ​ണെ​ന്നും കോ​ൺ​ഗ്ര​സ് അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മാ​ണെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി. വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ലാ​യി​രു​ന്നു ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ കോ​ട​തി വെ​റു​തെ വി​ട്ട ദി​ലീ​പി​നെ പി​ന്തു​ണ​ച്ച് അ​ടൂ​ർ പ്ര​കാ​ശ് രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് അ​ടൂ​ർ പ്ര​കാ​ശി​നെ ത​ള്ളി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചി​രു​ന്നു. അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ടി. തോ​മ​സ് കേ​സി​ല്‍ സ്വീ​ക​രി​ച്ച നി​ല​പാ​ട് ഓ​ർ​മ്മ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത്.

 

Kerala

ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന സം​ഭ​വം; മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണം: സ​ണ്ണി ജോ​സ​ഫ്

ക​ൽ​പ്പ​റ്റ: കൊ​ട്ടി​യ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. ദേ​ശീ​യ​പാ​ത​യു​ടെ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ്.

ത​ക​ർ​ന്നു വീ​ഴു​മ്പോ​ൾ ത​ള്ളി​പ്പ​റ​ഞ്ഞാ​ൽ പോ​രെ​ന്നും ദേ​ശീ​യ​പാ​ത​യു​ടെ സു​ര​ക്ഷ​യി​ൽ വ​ലി​യ ആ​ശ​ങ്ക​യു​ണ്ട്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്മ​കു​മാ​റി​നെ​യും വാ​സു​വി​നെ​യും സി​പി​എം ഭ​യ​ക്കു​ന്നു​ണ്ട്. അ​തി​നാ​ലാ​ണ് അ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ത്ത​ത്.

പാ​ർ​ട്ടി ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ പ​ത്മ​കു​മാ​റും വാ​സു​വും സ​ത്യം വെ​ളി​പ്പെ​ടു​ത്തും. ഇ​ത് ഒ​ഴി​വാ​ക്കാ​നാ​ണ് ഇ​രു​വ​രെ​യും പാ​ർ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

 

Kerala

ശബരിമല സ്വർണക്കൊള്ള; എസ്ഐടി അന്വേഷണം തൃപ്തികരമല്ല: സണ്ണി ജോസഫ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ എ​സ്ഐ​ടി ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ പൂ​ർ​ണ തൃ​പ്തി​യി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ. പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ്ബി​ൽ ‘മീ​റ്റ് ദി ​ലീ​ഡ​ർ’ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

കേ​സ​ന്വേ​ഷ​ണം എ​സ്ഐ​ടി മ​നഃ​പൂ​ർ​വം നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​ണ്. കേ​സി​ൽ കൂ​ടു​ത​ൽ ഉ​ന്ന​ത​രു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടും അ​വ​രി​ലേ​ക്ക്​ അ​ന്വേ​ഷ​ണം എ​ത്തു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചുകൂ​ടി​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പെ​രു​മാ​റു​ന്ന​ത്. പ്ര​തി​ക​ൾ​ക്ക് സ​ല്യൂ​ട്ട് ന​ൽ​കു​ന്ന സ്ഥി​തി​യാ​ണ്​.

പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ കി​ട്ട​ണ​മെ​ങ്കി​ൽ തെ​ളി​വു​ക​ൾ അ​നി​വാ​ര്യ​മാ​ണ്. എ​ന്നാ​ൽ ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണം എ​ത്ര​യാ​ണെ​ന്നോ ക​വ​ർ​ന്ന സ്വ​ർ​ണം ആ​ർ​ക്ക് വി​റ്റു​വെ​ന്നോ വ്യ​ക്ത​മ​ല്ല. ന​ഷ്ട​മാ​യ സ്വ​ർ​ണം തൊ​ണ്ടി​യാ​യി വീ​ണ്ടെ​ടു​ക്ക​ണം. സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​ പ​ത്മ​കു​മാ​റും എ​ൻ.​ വാ​സു​വും ജ​യി​ലി​ലാ​ണ്. ഇ​വ​ർ​ക്കെ​തി​രേയു​ള്ള ന​ട​പ​ടി​യെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യും മി​ണ്ടു​ന്നി​ല്ല. പ​​ത്ത​​നം​​തി​​ട്ട ജി​​ല്ലാ ക​​മ്മി​​റ്റി​​യം​​ഗ​​മാ​​യ എ. ​​പ​​ത്മ​​കു​​മാ​​റി​​നെ​​തി​​രേ ര​​ണ്ട് കേ​​സു​​ക​​ൾ ചു​​മ​​ത്തി​​യി​​ട്ടും ന​​ട​​പ​​ടി ഉ​​ണ്ടാ​​യി​​ല്ല.

ത​​ങ്ങ​​ളു​​ടെ ആ​​ളു​​ക​​ളെ​​ക്കു​​റി​​ച്ച് സി​​പി​​എ​​മ്മി​​നു വ്യ​​ക്ത​​മാ​​യ ബോ​​ധ്യ​​മു​​ള്ള​​തി​​നാ​​ലാ​​ണ് എ​​ല്ലാ​​വ​​രെ​​യും ഒ​​ഴി​​വാ​​ക്കി കെ. ​​ജ​​യ​​കു​​മാ​​റി​​നെ പ്ര​​സി​​ഡ​​ന്‍റാ​​ക്കി​​യ​​ത്. ശ​​ബ​​രി​​മ​​ല​​യി​​ലെ​​ത്തി​​യാ​​ൽ സി​​പി​​എം നോ​​മി​​നി​​ക​​ളാ​​യ ദേ​​വ​​സ്വം ബോ​​ർ​​ഡ് ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ​​യും മ​​ന്ത്രി​​യു​​ടെ​​യും ഒ​​ക്കെ ക​​ണ്ണ് സ്വ​​ർ​​ണ​​ത്തി​​ലാ​​ണ്.

ശ​​ബ​​രി​​മ​​ല സ്വ​​ർ​​ണ​​ക്കൊ​​ള്ള​​യി​​ൽ ഇ​​ഡി​​യു​​ടെ ഇ​​ട​​പെ​​ട​​ലും ദു​​രൂ​​ഹ​​മാ​​ണ്. കേ​​ര​​ള​​ത്തി​​ൽ ഇ​ഡി ന​​ട​​ത്തു​​ന്ന ഇ​​ട​​പെ​​ട​​ലു​​ക​​ളും അ​​ന്വേ​​ഷ​​ണ​​ങ്ങ​​ളു​​മൊ​​ക്കെ സി​​പി​​എ​​മ്മി​​നു സ​​ഹാ​​യ​​ക​​ര​​മാ​​യി​​ട്ടു​​ള്ള​​താ​​ണെ​ന്ന് സ​ണ്ണി ജോ​സ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

വാ​ർ​ഡ് വി​ക​സ​ന ഫ​ണ്ടി​നെ എ​തി​ർ​ക്കു​ന്ന​ത് വി​ക​സ​നവി​രോ​ധി​ക​ൾ: സ​ണ്ണി ജോ​സ​ഫ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 23,000ല​​​ധി​​​കം വ​​​രു​​​ന്ന വാ​​​ർ​​​ഡു​​​ക​​​ൾ​​​ക്ക് വി​​​ക​​​സ​​​ന ഫ​​​ണ്ട് ന​​​ൽ​​​കു​​​വാ​​​നു​​​ള്ള യു​​​ഡി​​​എ​​​ഫ് പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യി​​​ലെ നി​​​ർ​​​ദേ​​​ശ​​​ത്തെ തോ​​​മ​​​സ് ഐ​​​സ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ എ​​​തി​​​ർ​​​ക്കു​​​ന്ന​​​ത് അ​​​ധി​​​കാ​​​ര വി​​​കേ​​​ന്ദ്രീ​​​ക​​​ര​​​ണ​​​ത്തോ​​​ടു​​​ള്ള അ​​​വ​​​രു​​​ടെ അ​​​സ​​​ഹി​​​ഷ്ണു​​​ത​​​മൂ​​​ല​​​മാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ.

താ​​​ഴെ​​​ത്ത​​​ട്ടി​​​ൽ വി​​​ക​​​സ​​​നം വ​​​രു​​​ന്ന​​​തി​​​നെ​​​യാ​​​ണി​​​വ​​​ർ യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ എ​​​തി​​​ർ​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​ർ​​​ക്ക് ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​നം ചു​​​ട്ട​​​മ​​​റു​​​പ​​​ടി ന​​​ല്കും. അ​​​വി​​​ക​​​സി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വി​​​ക​​​സ​​​നം എ​​​ത്തി​​​ക്കു​​​ക എ​​​ന്ന വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ ആ​​​ശ​​​യ​​​മാ​​​ണ് യു​​​ഡി​​​എ​​​ഫ് മു​​​ന്നോ​​​ട്ടു വ​​​യ്ക്കു​​​ന്ന​​​ത്. ഇ​​​തി​​​നെ എ​​​തി​​​ർ​​​ക്കു​​​ന്ന​​​വ​​​രെ വി​​​ക​​​സ​​​ന വി​​​രു​​​ദ്ധ​​​ർ എ​​​ന്ന​​​ല്ലാ​​​തെ മ​​​റ്റെ​​​ന്ത് വി​​​ളി​​​ക്കുമെന്ന് അദ്ദേഹം ചോദിച്ചു.

Kerala

രാ​ഹു​ലി​നെ​തി​രാ​യ പ​രാ​തി; നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​ക​ട്ടെ: സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ യു​വ​തി പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. പ​രാ​തി നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​ക​ട്ടെ​യെ​ന്നും നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്കു​ത​ന്നെ പോ​ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യം കു​റ​ച്ചു കാ​ല​മാ​യി ച​ർ​ച്ച​ചെ​യ്യ​പ്പെ​ടു​ന്ന വി​ഷ​യ​മാ​ണ്. ആ ​വി​ഷ​യം ഉ​യ​ർ​ന്ന​പ്പോ​ൾ​ത​ന്നെ രാ​ഹു​ലി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം കു​റ​ച്ചു​നാ​ളാ​യി ന​ട​ക്കു​ക​യാ​ണ്. എ​ന്നാ​ൽ അ​ന്വേ​ഷ​ണം എ​വി​ടെ​യും എ​ത്തി​യി​ട്ടി​ല്ല.

ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യെ​ന്ന് വാ​ർ​ത്ത​ക​ളി​ൽ കാ​ണു​ന്നു. ആ ​പ​രാ​തി നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​ക​ട്ടെ​യെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

Kerala

വൈ​ഷ്ണ​യു​ടെ വോ​ട്ട​വ​കാ​ശം പു​ന​സ്ഥാ​പി​ച്ച​ത് നി​യ​മ​വാ​ഴ്ച​യു​ടെ വി​ജ​യ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: വൈ​ഷ്ണ സു​രേ​ഷി​ന് വോ​ട്ട​വ​കാ​ശം പു​ന​സ്ഥാ​പി​ച്ച​ത് ഹൈ​ക്കോ​ട​തി​യു​ടെ നീ​തി​യു​ക്ത​മാ​യ ഇ​ട​പെ​ട​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ.

ഇ​ത് നി​യ​മ​വാ​ഴ്ച​യു​ടെ വി​ജ​യ​മാ​ണ്. സി​പി​എ​മ്മി​ന്‍റെ അ​ന്യാ​യ​മാ​യ ഭ​ര​ണ ദു​സ്വാ​ധീ​ന​മാ​ണ് വൈ​ഷ്ണ​യ്ക്ക് വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ച്ച​ത്. കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യോ​ടും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ടും വൈ​ഷ്ണ​യ്ക്ക് വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​രു​തെ​ന്ന് ഞാ​ന്‍ ഫോ​ണി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ല്‍ സി​പി​എ​മ്മി​ന്‍റെ സ്വാ​ധീ​ന​ത്തി​ന് വ​ഴ​ങ്ങി സ​ര്‍​ക്കാ​ര്‍ സം​വി​ധാ​നം നി​യ​മ​വി​രു​ദ്ധ​വും വ​സ്തു​താ​വി​രു​ദ്ധ​വു​മാ​യി വൈ​ഷ്ണ​യു​ടെ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

വൈ​ഷ്ണ​യ്ക്ക് കോ​ട​തി ചെ​ല​വ് ന​ല്‍​കാ​ന്‍ തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ ബാ​ധ്യ​സ്ഥ​മാ​ണ്. കോ​ട​തി​യു​ടെ നീ​തി​യു​ക്ത​വും സ​മ​യോ​ചി​ത​വു​മാ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ല്‍ വൈ​ഷ്ണ​യ്ക്ക് സ്ഥാ​നാ​ർ​ഥി​ത്വ​വും വോ​ട്ട​വ​കാ​ശ​വും നി​ഷേ​ധി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു.

ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭ​ര​ണാ​ധി​കാ​രി​ക​ളും ദു​ഷ്ട​ലാ​ക്കോ​ടെ​യു​ള്ള രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ത്തി​ന് വ​ഴ​ങ്ങി​ക്കൊ​ടു​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

Kerala

സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും സ​ന്പൂ​ർ​ണ പ​രാ​ജ​യ​മെ​ന്നു സ​ണ്ണി ജോ​സ​ഫ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ഭ​​​ക്ത​​​ർ​​​ക്ക് ദ​​​ർ​​​ശ​​​ന സൗ​​​ക​​​ര്യം ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ൽ സ​​​ർ​​​ക്കാ​​​രും ദേ​​​വ​​​സ്വം ബോ​​​ർ​​​ഡും സ​​​ന്പൂ​​​ർ​​​ണ പ​​​രാ​​​ജ​​​യ​​​മെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ. ഇ​​​ക്കാ​​​ര്യം പ​​​ര​​​സ്യ​​​മാ​​​യി സ​​​മ്മ​​​തി​​​ക്കു​​​ന്ന​​​താ​​​ണ് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​ജ​​​യ​​​കു​​​മാ​​​റി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ഭ​​​ക്ത​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ മു​​​ന്നൊ​​​രു​​​ക്കം ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ ഗു​​​രു​​​ത​​​ര വീ​​​ഴ്ച​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്.വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ഏ​​​കോ​​​പ​​​നം ന​​​ട​​​ത്താ​​​ത്ത​​​ത് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ സ്ഥി​​​തി വ​​​ഷ​​​ളാ​​​ക്കി.​​​മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ടി പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട പ​​​ല സു​​​പ്ര​​​ധാ​​​ന അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ങ്ങ​​​ളും വേ​​​ണ്ടെ​​​ന്നു​​​വ​​​ച്ചു.

അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യ തി​​​ര​​​ക്ക് നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ന് പോ​​​ലും ക്ര​​​മീ​​​ക​​​ര​​​ണം ഒ​​​രു​​​ക്കി​​​യി​​​ല്ല. തി​​​ര​​​ക്ക് നി​​​യ​​​ന്ത്രി​​​ച്ച് ഭ​​​ക്ത​​​ർ​​​ക്ക് സു​​​ഗ​​​മ​​​മാ​​​യ അ​​​യ്യ​​​പ്പ ദ​​​ർ​​​ശ​​​നം ഒ​​​രു​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റ​​​ക​​​ണ​​​മെ​​​ന്നും സ​​​ണ്ണി ജോ​​​സ​​​ഫ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തും: സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്നു. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി 12ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് അ​റി​യി​ച്ചു.

ശ​ബ​രി​മ​ല സ്വ​ർ​ണ ക​വ​ർ​ച്ച​യി​ൽ ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം ഞെ​ട്ടി​ക്കു​ന്ന​താ​ണ്. അ​ന്താ​രാ​ഷ്ട്ര കൊ​ള്ള​യെ​ന്ന് കോ​ട​തി​ക്ക് പ​റ​യേ​ണ്ടി​വ​ന്നു. സ്വ​ർ​ണ ക​വ​ർ​ച്ച​യി​ൽ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​ണ്.

ദേ​വ​സ്വം മ​ന്ത്രി​യും ബോ​ർ​ഡും രാ​ജി​വെ​ക്ക​ണം. വാ​സു​വി​നെ ത​ലോ​ടി ചോ​ദ്യം ചെ​യ്താ​ൽ സ​ത്യം തെ​ളി​യി​ല്ലെ​ന്നും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Kerala

കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം അ​റി​ഞ്ഞി​ട്ടി​ല്ല; കാ​ര്യ​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് തീ​രു​മാ​നി​ക്കും: സ​ണ്ണി ജോ​സ​ഫ്

 

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​ൻ തി​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്.

അ​ങ്ങ​നെ​യൊ​രു കാ​ര്യം താ​ൻ അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ത് പ്രാ​ദേ​ശി​ക വി​ഷ​യ​മാ​ണെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. താ​ൻ അ​റി​യാ​ത്ത കാ​ര്യ​മാ​ണ് ശ​ബ​രി​നാ​ഥ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​മെ​ന്നും കാ​ര്യ​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് തീ​രു​മാ​നി​ച്ചു​കൊ​ള്ളു​മെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തി​ദ​രി​ദ്ര​രി​ല്ലാ​ത്ത കേ​ര​ളം പ്ര​ഖ്യാ​പ​നം തെ​ര​ഞ്ഞെ​ടു​പ്പ് കു​ത​ന്ത്ര​മാ​ണ്. നി​ല​വി​ൽ ഉ​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ കൂ​ടി ഇ​ല്ലാ​താ​ക്കും. എ​ൽ​ഡി​എ​ഫി​ന്‍റെ വാ​ഗ്ദാ​ന​ങ്ങ​ളു​ടെ ശ​വ​പ്പ​റ​മ്പാ​ക്കി ഇ​ടു​ക്കി​യെ മാ​റ്റി. ബ​ഹു​ജ​ന സം​ഘ​ട​ന​ക​ൾ​ക്കൊ​പ്പം പ്ര​തി​ഷേ​ധ​ത്തി​ൽ അ​ണി​ചേ​രും. സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പി​എം ശ്രീ ​സ​മ​വാ​യം: സി​പി​ഐ​യെ മ​യ​ക്കാ​നു​ള്ള മ​യ​ക്കു​വെ​ടി മാ​ത്ര​മെ​ന്ന് സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം സി​പി​ഐ​യെ മ​യ​ക്കാ​നു​ള്ള മ​യ​ക്കു​വെ​ടി മാ​ത്ര​മാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. മ​യ​ക്കു​വെ​ടി​യേ​റ്റോ എ​ന്ന് പ​റ​യേ​ണ്ട​ത് സി​പി​ഐ ആ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ഷ്ട്രീ​യ ഒ​ത്തു​തീ​ർ​പ്പി​ന് വേ​ണ്ടി​യു​ള്ള അ​ട​വു​ന​യം മാ​ത്ര​മാ​ണി​ത്. ധാ​ര​ണാ​പ​ത്രം റ​ദ്ദാ​ക്കാ​ൻ കേ​ന്ദ്ര​ത്തി​നേ അ​വ​കാ​ശ​മു​ള്ളൂ. മ​ര​വി​പ്പി​ക്കാം എ​ന്ന നി​ർ​ദേ​ശം പ്രാ​യോ​ഗി​ക​മ​ല്ല. ഇ​ത് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്ക​ലാ​ണ്. ബി​ജെ​പി- സി​പി​എം ഒ​ത്തു​ക​ളി പ​ക​ൽ പോ​ലെ വ്യ​ക്ത​മാ​ണെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി​യി​ലൂ​ടെ സ്‌​കൂ​ളു​ക​ളെ ആ​ര്‍​എ​സ്എ​സ് ശാ​ഖ​ക​ളാ​ക്കു​ന്നു: സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പു​വ​ച്ച​തോ‌​ടെ കേ​ര​ള​ത്തി​ലെ സ്‌​കൂ​ളു​ക​ളെ ആ​ര്‍​എ​സ്എ​സ് ശാ​ഖ​ക​ളാ​ക്കി​മാ​റ്റാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. സി​പി​എ​മ്മി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും ര​ഹ​സ്യ ബ​ന്ധ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് കേ​ര​ള​ത്തി​ൽ ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഘ​ട​ക​ക​ക്ഷി മ​ന്ത്രി​മാ​രും സി​പി​എം മ​ന്ത്രി​മാ​രും ഈ ​ധാ​ര​ണ​പ​ത്ര​ത്തെ കു​റി​ച്ച് അ​റി​ഞ്ഞ​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യെ​ന്ന​ത് ത​ന്നെ വ​ലി​യ ഗ​തി​കേ​ടാ​ണ്. മ​ന്ത്രി​സ​ഭ​യ്ക്ക് കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്ന​തി​ന് ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​ണി​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ വ്യ​ക്തി താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​ണ് സം​സ്ഥാ​ന താ​ത്പ​ര്യ​ത്തേ​ക്കാ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

അ​തി​നാ​ലാ​ണ് കേ​ര​ള​വും അ​തീ​വ​ര​ഹ​സ്യ​മാ​യി പി​എം ശ്രീ​യു​ടെ ഭാ​ഗ​മാ​യ​തെ​ന്നും സ​ണ്ണി ജോ​സ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. പി​എം ശ്രീ ​അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ നി​യ​മ​പോ​രാ​ട്ടം ന​ട​ത്താ​മെ​ന്ന മ​ന്ത്രി​സ​ഭാ തീ​രു​മാ​നം പോ​ലും അ​ട്ടി​മ​റി​ക്കാ​ൻ കാ​ര​ണം എ​ന്താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം.

പ​ദ്ധ​തി ആ​രം​ഭി​ച്ച​ത് മു​ത​ൽ ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​ർ ധൃ​തി​പി​ടി​ച്ച് അ​തി​ന്‍റെ ഭാ​ഗ​മാ​യ​ത് മു​ഖ്യ​മ​ന്ത്രി ഈ ​മാ​സം പ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ്. എ​ന്ത് ഡീ​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യും പ്ര​ധാ​ന​മ​ന്ത്രി​യും ഉ​ണ്ടാ​ക്കി​യ​തെ​ന്ന് അ​റി​യാ​ൻ കേ​ര​ള​ത്തി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

 

 

Kerala

"കേ​ര​ള​ത്തി​ൽ ഇ​രു​ന്ന് രാ​ജ്യം മു​ഴു​വ​ൻ പ്ര​വ​ർ​ത്തി​ക്കാ​മ​ല്ലോ': അ​ബി​ൻ വ​ർ​ക്കി​യു​ടെ ആ​വ​ശ്യം ത​ള്ളി സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന അ​ബി​ന്‍ വ​ര്‍​ക്കി​യു​ടെ ആ​വ​ശ്യം ത​ള്ളി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. അ​ബി​ന് കേ​ര​ള​ത്തി​ൽ ഇ​രു​ന്ന് ദേ​ശീ​യ ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​മ​ല്ലോ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ.​സി. വേ​ണു​ഗോ​പാ​ൽ കേ​ര​ള​ത്തി​ലു​മു​ണ്ട് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലു​മു​ണ്ട്. കേ​ര​ള​ത്തി​ൽ ഇ​രു​ന്ന് രാ​ജ്യം മു​ഴു​വ​ൻ പ്ര​വ​ർ​ത്തി​ക്കാം. അ​തി​ന് എ​ന്താ കു​ഴ​പ്പം? കേ​ര​ള​ത്തി​ൽ നി​ൽ​ക്ക​ട്ടെ എ​ന്നും സ​ണ്ണി ജോ​സ​ഫ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

അ​ബി​ൻ വ​ർ​ക്കി​യെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യി തി​ങ്ക​ളാ​ഴ്ച​യാ​ണ് തീ​രു​മാ​നി​ച്ച​ത്. അ​ബി​ന്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​കു​മെ​ന്നാ​യി​രു​ന്നു ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. ഇ​തി​നു പി​ന്നാ​ലെ കേ​ര​ള​ത്തി​ൽ തു​ട​രാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും നേ​തൃ​ത്വ​ത്തോ​ട് അ​ഭ്യ​ർ​ഥി​ക്കു​മെ​ന്ന് അ​ബി​ൻ വ​ർ​ക്കി മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചി​രു​ന്നു.

Kerala

എം​എ​ല്‍​എ അ​ല്ലേ, സ​ഭ​യി​ല്‍ വ​രു​മെ​ന്ന് സ​ണ്ണി ജോ​സ​ഫ്; പ്ര​തി​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. രാ​ഹു​ൽ എം​എ​ല്‍​എ അ​ല്ലേ, സ​ഭ​യി​ല്‍ വ​രും എ​ന്നാ​ണ് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞ​ത്. പാ​ർ​ട്ടി എ​ടു​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും സ​ണ്ണി ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ഹു​ലി​ന് നി​യ​മ​സ​ഭ​യി​ൽ എ​ത്താ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്ന് കാ​സ​ർ​ഗോ​ഡ് എം​പി രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു. എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ രാ​ഹു​ലി​ന് സ​ഭ​യി​ലെ​ത്താ​ൻ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ഹു​ൽ സ​ഭ​യി​ൽ എ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പ്ര​തി​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് കെ. ​മു​ര​ളീ​ധ​ര​ൻ പ്ര​തി​ക​രി​ച്ച​ത്. രാ​ഹു​ലി​നെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ൽ നി​ന്ന് നേ​ര​ത്തെ പു​റ​ത്താ​ക്കി​യ​താ​ണ്. പാ​ർ​ട്ടി അ​ന്വേ​ഷി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ധാ​ർ​മി​ക പ്ര​ശ്നം ഇ​ട​തു​പ​ക്ഷ​ത്തി​നാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, വി.​ഡി. സ​തീ​ശ​ന്‍റെ നി​ല​പാ​ടി​നെ ധി​ക്ക​രി​ച്ചു​ള്ള രാ​ഹു​ലി​ന്‍റെ സ​ഭ​യി​ലെ സാ​ന്നി​ധ്യം കെ​പി​സി​സി നേ​തൃ​യോ​ഗം ച​ർ​ച്ച ചെ​യ്യു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞു.

Kerala

പാ​ല​ക്കാ​ട്ടെ എ ​ഗ്രൂ​പ്പ് യോ​ഗം: വി​വ​ര​ങ്ങ​ൾ അ​റി​ഞ്ഞി​ല്ലെ​ന്ന് സ​ണ്ണി ജോ​സ​ഫ്

ക​ണ്ണൂ​ർ: ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ൾ പാ​ല​ക്കാ​ട്ട് യോ​ഗം ചേ​ർ​ന്ന​തി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​റി​യി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യ​ത്തി​ൽ സം​ഘ​ട​ന​യെ​ടു​ത്ത​ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും പാ​ല​ക്കാ​ട്ട് എം​എ​ൽ​എ സ​ജീ​വ​മാ​കു​ന്ന​ത​ട​ക്കം ആ​ലോ​ചി​ച്ച് ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ണ്ണൂ​രി​ൽ ഭ​വ​ന സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക്കി​ടെ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സ​ണ്ണി ജോ​സ​ഫ്.

ഷാ​ഫി പ​റ​മ്പി​ൽ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ൾ യോ​ഗം ചേ​ർ​ന്ന​ത്. രാ​ഹു​ൽ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ഏ​റെ നാ​ൾ വി​ട്ടു​നി​ന്നാ​ൽ തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് യോ​ഗം വി​ല​യി​രു​ത്തി​യ​ത്. ഇ​തോ​ടെ, അ​ദ്ദേ​ഹ​ത്തെ പാ​ല​ക്കാ​ട്ട് വീ​ണ്ടും എ​ത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും നേ​താ​ക്ക​ൾ ച​ർ​ച്ച ചെ​യ്തു.

രാ​ഹു​ലി​നെ മാ​റ്റി​നി​ർ​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്നും രാ​ഹു​ൽ പാ​ല​ക്കാ​ട് എ​ത്തി​യാ​ൽ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി രാ​ഹു​ലി​ന്‍റെ ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ഷാ​ഫി നി​ർ​ദ്ദേ​ശി​ച്ച​താ​യാ​ണ് സൂ​ച​ന.

വി​വാ​ദ​ങ്ങ​ളു​ണ്ടാ​യ ശേ​ഷം പാ​ല​ക്കാ​ട്ടേ​ക്ക് വ​രാ​ത്ത രാ​ഹു​ലി​നെ എ​ങ്ങി​നെ​യും പാ​ല​ക്കാ​ട് എ​ത്തി​ക്ക​ണ​മെ​ന്നും അ​തി​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ഷാ​ഫി പ​റ​ഞ്ഞു. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ക്ല​ബു​ക​ളു​ടെ​യും അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും പ​രി​പാ​ടി​ക​ളി​ൽ രാ​ഹു​ലി​നെ പ​ങ്കെ​ടു​പ്പി​ക്കാ​നാ​ണ് എ ​ഗ്രൂ​പ്പി​ന്‍റെ നീ​ക്കം.

Kerala

എ​ല്ലാ​വ​രു​മാ​യും വ്യ​ക്തി​പ​ര​മാ​യ സൗ​ഹൃ​ദം പു​ല​ര്‍​ത്തി​യ വ്യ​ക്തി: സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. രാ​ഷ്ട്രീ​യ​മാ​യ എ​തി​ര്‍​പ്പു​ക​ള്‍ ഉ​ള്ള​പ്പോ​ഴും വ്യ​ക്തി​പ​ര​മാ​യി എ​ല്ലാ​വ​രു​മാ​യും ന​ല്ല സൗ​ഹൃ​ദം പു​ല​ര്‍​ത്തി​യ വ്യ​ക്തി​യാ​ണ് വി​എ​സെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

വി​എ​സി​ന്‍റെ കു​ടും​ബ​ത്തോ​ടും സി​പി​എം നേ​തൃ​ത്വ​ത്തോ​ടും അ​ണി​ക​ളോ​ടും ദുഃ​ഖം അ​റി​യി​ക്കു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം ദ​ർ​ബാ​ർ ഹാ​ളി​ലെ വി ​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍റെ പൊ​തു​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര ആ​ര്‍​ലേ​ക്ക​റും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​വി​ടെ​യെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ ഇ​വി​ടെ പൊ​തു​ദ​ർ​ശ​നം തു​ട​രും. പ്രി​യ നേ​താ​വി​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​ൻ ആ​യി​ര​ങ്ങ​ളാ​ണ് ത​ല​സ്ഥാ​ന​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

Kerala

പി.​ജെ.​കു​ര്യ​ൻ ല​ക്ഷ്യം​വ​ച്ച​ത് സം​ഘ​ട​ന​യു​ടെ ശാ​ക്തീ​ക​ര​ണം: സ​ണ്ണി ജോ​സ​ഫ്

ആ​ല​പ്പു​ഴ: യൂ​ത്ത് കോ​ണ്‍​ഗ്ര​സി​നെ​തി​രാ​യ വി​മ​ര്‍​ശ​ന​ത്തി​ന് പി​ന്നാ​ലെ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ.​കു​ര്യ​നെ പി​ന്തു​ണ​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. പി.​ജെ.​കു​ര്യ​ൻ ല​ക്ഷ്യം​വ​ച്ച​ത് സം​ഘ​ട​ന​യു​ടെ ശാ​ക്തീ​ക​ര​ണ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

പാ​ർ​ട്ടി കൂ​ടു​ത​ൽ ശ​ക്ത​മാ​ക​ണ​മെ​ന്ന് സീ​നി​യ​ർ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ന്നോ​ട്ട് പോ​വു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു

യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌ യു ​പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​ന്‍റെ അ​ക്ര​മ​ങ്ങ​ൾ നേ​രി​ട്ടാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ഈ ​പ്ര​തി​സ​ന്ധി​ക​ളി​ലും സ​മ​ര​പ​രി​പാ​ടി​ക​ൾ ശ​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ത​രൂ​ർ താ​ര​പ്ര​ചാ​ര​ക​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്നു; ആ​രെ​യും പ്ര​ത്യേ​ക​മാ​യി ക്ഷ​ണി​ച്ചി​ല്ലെ​ന്ന് സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പൂ​രി​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് പോ​കാ​ഞ്ഞ​ത് ത​ന്നെ ക്ഷ​ണി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്ന ശ​ശി ത​രൂ​രി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. നി​ല​മ്പൂ​രി​ലേ​ക്ക് ആ​ർ​ക്കും പ്ര​ത്യേ​ക ക്ഷ​ണ​മി​ല്ലാ​യി​രു​ന്നു. ത​രൂ​ർ താ​ര​പ്ര​ചാ​ര​ക​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ന്ന് സ​ണ്ണി ജോ​സ​ഫ് പ്ര​തി​ക​രി​ച്ചു.

എ.​കെ.ആ​ന്‍റ​ണി ഒ​ഴി​കെ​യു​ള്ള എ​ല്ലാ​വ​രും നി​ല​ന്പൂ​രി​ൽ എ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ത​രൂ​ർ വി​ദേ​ശ​ത്താ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​മ്പൂ​ർ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ത​ന്നെ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന ത​രൂ​രി​ന്‍റെ വാ​ദം ശ​രി​യ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി കോ​ൺ​ഗ്ര​സി​ന്‍റെ താ​ര​പ്ര​ചാ​ര​ക​രു​ടെ പ​ട്ടി​ക വ്യാ​ഴാ​ഴ്ച ത​ന്നെ പു​റ​ത്തു​വ​ന്നി​രു​ന്നു. കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ന​ൽ​കി​യ താ​ര​പ്ര​ചാ​ര​ക​രു​ടെ പ​ട്ടി​ക​യി​ൽ എ​ട്ടാ​മ​താ​യി ത​രൂ​രി​ന്‍റെ പേ​രു​ണ്ടാ​യി​രു​ന്നു.

ജൂ​ൺ ര​ണ്ടി​ന് പു​റ​ത്തി​റ​ക്കി​യ 40 പേ​രു​ടെ പ​ട്ടി​ക​യി​ലാ​ണ് ത​രൂ​രി​ന്‍റെ പേ​രു​മു​ള്ള​ത്. കെ​സി വേ​ണു​ഗോ​പാ​ൽ, പ്രി​യ​ങ്ക ഗാ​ന്ധി, ദീ​പാ​ദാ​സ് മു​ൻ​ഷി, അ​ഡ്വ സ​ണ്ണി ജോ​സ​ഫ്, ര​മേ​ശ് ചെ​ന്ന​ത്ത​ല, കെ ​സു​ധാ​ക​ര​ൻ എ​ന്നി​വ​ർ​ക്ക് തൊ​ട്ടു​താ​ഴെ​യാ​ണ് ശ​ശി ത​രൂ​രി​ന്‍റെ പേ​ര്.

നി​ല​മ്പൂ​രി​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് പോ​കാ​ത്ത​ത് ത​ന്നെ ക്ഷ​ണി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്ന് ത​രൂ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു. വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ദി​വ​സം കൂ​ടു​ത​ല്‍ പ​റ​ഞ്ഞ് പാ​ര്‍​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നി​ല്ല. വോ​ട്ടെ​ടു​പ്പി​ന് ശേ​ഷം വി​ശ​ദ​മാ​യി സം​സാ​രി​ക്കാ​മെ​ന്നും ത​രൂ​ർ പ​റ​ഞ്ഞി​രു​ന്നു.

Latest News

Up